Prithviraj 100 film karnan

ഒരേ സമയം ഫീച്ചര്‍ ഫിലിമായും ആനിമേഷന്‍ ചിത്രമായും വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ്ണനി’ലൂടെ പൃഥ്വിരാജ് സെഞ്ച്വറി അടിക്കാന്‍ ഒരുങ്ങുകയാണ്. 19ാം വയസ്സില്‍ നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പൃഥ്വിരാജ് പതിനാല് വര്‍ഷത്തിന് ശേഷം നൂറാമത്തെ ചിത്രത്തിനായി തയ്യാറെടുക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായാല്‍ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇസ്ര,നവാഗതയായ റോഷ്‌നിയുടെ റൊമാന്റിക് എന്റര്‍ടെയിനര്‍ എന്നീ സിനിമകള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കും. 99ാമത്തെ ചിത്രം തമിഴിലാണ്. ഇതിന് ശേഷമാണ് നൂറാമത്തെ ചിത്രമായി കര്‍ണ്ണന്‍ എത്തുന്നത്.

പൃഥ്വിരാജ് ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് കര്‍ണ്ണന്‍. നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നിരിക്കുകയാണ് വിമല്‍. ബാഹുബലി,മഗധീര എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സെന്തില്‍കുമാറാണ് ക്യാമറ. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കുന്ന കൂറ്റന്‍ സെറ്റിലാണ് യുദ്ധരംഗങ്ങളും മഹാഭാരത കാലവും ചിത്രീകരിക്കുന്നത്. പൃഥ്വിരാജിന് പുറമേ ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും താരങ്ങള്‍ ചിത്രത്തിലുണ്ടാകും.

Top