അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്.
അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ‘പാട്ട് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. നയന്‍താരയാണ് ഈ ചിത്രത്തിലും നായികയായെത്തുന്നത്.
അല്‍ഫോണ്‍സ് തന്നെയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. യു.ജി.എം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.