വാളയാര്‍ സഹോദരിമാര്‍ക്കായി ഹാഷ്ടാഗ് കാമ്പയിന്‍ മാത്രം പോരാ പ്രതികരണവുമായി പൃഥ്വിരാജ്

prithviraj-2

വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടകേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിനിമാ താരങ്ങള്‍. വിഷയത്തില്‍ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും പ്രതികരിച്ചതിന് പിന്നാലെ പൃഥ്വിരാജും തന്റെ നിലപാട് രേഖപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൃഥ്വി പ്രതിഷേധം അറിയിച്ചത്.

പീഡനസംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെങ്കിലും അവയ്ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണത മോശമെന്ന് പൃഥ്വി കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആ സമയം വീണ്ടും എത്തിയിരിക്കുന്നു. അത്യാവശ്യം കുറച്ച് ഫോളോവേഴ്സ് ഉള്ളവര്‍ വൈകാരിക വാക്കുകള്‍ കൊണ്ടു കുറിക്കും. ആ രണ്ടു പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും നാം ഉള്‍പ്പെടുന്ന സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ അവര്‍ അര്‍ഹിക്കുന്ന നീതി ഹാഷ്ടാഗ് ക്യാമ്പെയ്നുകള്‍ കൊണ്ട് എങ്ങനെ നേടിക്കൊടുക്കാം എന്നൊക്കെ പറയുന്ന കുറിപ്പുകള്‍ പ്രത്യക്ഷപ്പെടും..

‘അവര്‍ നീതി അര്‍ഹിക്കുന്നു..’ ‘വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’ ‘കുറ്റവാളികളെ ശിക്ഷിക്കുക’

യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങളൊക്കെ എടുത്തു പറയേണ്ട കാര്യമുണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കിലും സോഷ്യല്‍മീഡിയ കൂടി ഉത്സാഹിക്കണമെന്ന അവസ്ഥയിലെത്തിയോ നമ്മള്‍?

നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുകയാണ്. ഇവിടെ ഇനിയും വിപ്ലവങ്ങളുണ്ടാകും..ഇവിടുത്തെ ജനതയ്ക്ക് അവരുടെ ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്പോള്‍. ഒരു തരത്തില്‍ മറ്റൊരു തരത്തില്‍.

പൃഥ്വിരാജ് സുകുമാരന്‍, പൗരന്‍

Top