അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാട് അറിയിക്കുമെന്ന് പൃഥ്വിരാജ്

prithviraj-2

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാട് അറിയിക്കുമെന്ന് നടന്‍ പൃഥ്വിരാജ്.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

യോഗത്തിനുശേഷം അമ്മയില്‍നിന്ന് പ്രസ്താവന ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കില്‍ തന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top