മേഘ്‌നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ

ന്നഡ നടനും മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മലയാള സിനിമാതാരങ്ങള്‍. മരണം അപ്രതീക്ഷിതവും ഹൃദയഭേദകവുമായെന്ന് പൃഥ്വിരാജ്, ഇന്ദ്രജിത്ത്,ജയസൂര്യ തുടങ്ങിയവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്‌നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ. പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നസ്രിയ, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അറിയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് മേഘ്‌ന. മെമ്മറീസ് എന്ന ചിത്രത്തില്‍ പൃഥ്വിയുടെ നായികയായും അഭിനയിച്ചിരുന്നു. ജയസൂര്യ, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ യുവനടന്മാരുടെയൊപ്പവും മേഘ്‌ന സ്‌ക്രീനിലെത്തിയിട്ടുണ്ട്.

Top