പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യന്ന ചിത്രമാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിൽ വില്ലൻ കഥാാത്രത്തെ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയ് പൃഥ്വിരാജിനെ കേരളത്തിന്റെ കമല്‍ ഹാസനെന്നാണ് വിശേഷിപ്പിച്ചത്. കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വിവേക് ഒബ്‌റോയിയുടെ പ്രമോഷൻ. ‘പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയിക്കും, പാട്ട് പാടും, ഡാന്‍സ് കളിക്കും, സിനിമ നിര്‍മിച്ചിട്ടുണ്ട്, സംവിധാനം ചെയ്തിട്ടുണ്ട്. സിനിമക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നെ ഒരുപാട് രീതിയില്‍ പൃഥ്വിരാജ് സ്വാധിനിച്ചിട്ടുണ്ട്.’, എന്ന് വിവേക് ഒബ്‌റോയ് പറഞ്ഞു.
പൃഥ്വിരാജിന്റെ ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കടുവ. ‘കടുവ’ അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.