റോഡ് മോശമായതിനാല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി തറവാട്ടു വീട്ടില്‍ കൊണ്ടു വരാന്‍ സാധിച്ചില്ലെന്ന അമ്മ മല്ലിക സുകുമാരന്റെ പ്രസ്ഥാവന വിവാദമായതിനെ തുടര്‍ന്ന് മല്ലികയ്ക്ക് സപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് ഷോണ്‍.
മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ മകന്‍ പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചുവെന്നത് മാധ്യമങ്ങളിലൂടെ കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ് അത്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്‌സും അടച്ചു. റോഡ് ടാക്‌സ് അടയ്ക്കുന്നത് നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ്. ആ ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുന്ന എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാന്‍ സാധിക്കില്ലന്നും ഷോണ്‍ പറയുന്നു.