റോഡ് മോശമായതിനാല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി തറവാട്ടു വീട്ടില്‍ കൊണ്ടു വരാന്‍ സാധിച്ചില്ലെന്ന അമ്മ മല്ലിക സുകുമാരന്റെ പ്രസ്ഥാവന വിവാദമായതിനെ തുടര്‍ന്ന് മല്ലികയ്ക്ക് സപ്പോര്‍ട്ടുമായി ഷോണിന് പുറകെ എത്തിയിരിക്കുകയാണ് ട്രാന്‍ഡ്‌ജെന്‍ഡര്‍ ആര്‍ട്ടിസിറ്റ് അഞ്ജലി.
ലംബോര്‍ഗിനി വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ മല്ലികാ സുകുമാരനെതിരെ കുറച്ച് ദിവസങ്ങളായി നിരവധി ട്രോളുകളാണ് എത്തുന്നത്. വീടുകളിലെ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചാനലിലെ പരിപാടിയ്ക്കിടയില്‍ അവര്‍ തന്റെ മകന്റെ ലംബോര്‍ഗിനിയെ പറ്റിയല്ലാതെ അപ്പുറത്തെ പറമ്പില്‍ കുലച്ച് നില്‍ക്കുന്ന കപ്പക്കുലയെ പറ്റിയാണോ പറയേണ്ടതെന്നാണ് താരം ചോദിക്കുന്നത്.
ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞത് നിഷേധിക്കാന്‍ സാധിക്കില്ലന്നാണ് ഷോണ്‍ പറഞ്ഞത്.