മകള്‍ അഹാന കൃഷ്ണയെ തന്റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി നടന് കൃഷ്ണകുമാര്‍. പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും മലയാളി വാര്‍ത്ത ഓണ്‍ലൈനില്‍ കൃഷ്ണകുമാറിന്റെ പ്രതികരണം.
കൃഷ്ണകുമാറിനെ വാദം നിഷേധിച്ച് ഭ്രമം സിനിമയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് രംഗത്തെത്തി. ഭ്രമം സിനിമയില്‍ നിന്ന് അഹാനയെ മാറ്റിയത് ആ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ ആണെന്നും രാഷ്ട്രീയമില്ലെന്നും പ്രസ്താവനയിലൂടെ നിര്‍മ്മാതാക്കള്‍. അഹാന കൃഷ്ണയെ മാറ്റിയതില്‍ പൃഥ്വിരാജ് സുകുമാരന്‍ ബന്ധമില്ലെന്നും നിര്‍മ്മാതാക്കള്‍.
പ്രശസ്ത ഛായാഗ്രാഹകന്‍ രവി.കെ.ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. ശ്രീറാം രാഘവന്റെ അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം.