പൃഥ്വിരാജിന്റെ മകള്‍ അല്ലിയെന്ന അലംകൃതയുടെ പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ അല്ലിയുടെ മനോഹരമായൊരു ചിത്രത്തിനൊപ്പം ‘എല്ലായ്‌പ്പോഴും നീ ഞങ്ങളുടെ അഭിമാനമാണ്’. എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.
പിറന്നാളാശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം അല്ലിയുടെ വക വലിയൊരു നന്ദിയെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സാധാരണ പുറത്തു വിടാത്തവരാണ് പൃഥ്വിയും സുപ്രിയയും. വല്ലപ്പോഴുമെത്തുന്ന അലംകൃതയുടെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുള്ളത്. ഇപ്പോള്‍ പൃഥ്വി പുറത്തു വിട്ട ചിത്രവും നിമിഷങ്ങള്‍ക്കകമാണ് വൈറലായിരിക്കുന്നത്.