മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് എമ്പുരാനുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റാണ്. പൃഥ്വിരാജാണ് തിരക്കഥയുടെ അവസാന ഭാഗത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ഷോട്ട് അവസാനിക്കുന്നു. ബ്ലാക്ക് ഔട്ട് (സ്‌ക്രീനില്‍)’എന്നാണ് പങ്കുവെച്ച ചിത്രത്തില്‍ കാണാനാകുന്നത്. പേപ്പറില്‍ മറ്റൊന്നും വ്യക്തമല്ല. ‘എത്ര സൂക്ഷിച്ച് നോക്കിയിട്ടും സീന്‍ അങ്ങ് വ്യക്തമാകുന്നില്ല’, ‘ആ പേപ്പര്‍ നിവര്‍ത്തിപിടിച്ചിരുന്നെങ്കില്‍ വായിക്കാമായിരുന്നു’, ‘സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു’ എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സില്‍.
എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും വിദേശത്തായിരിക്കും ചിത്രീകരണമെന്നും 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും സൂചനയുണ്ട്. ഓഗസ്റ്റിലായിരുന്നു എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം നടന്നത്.എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. എമ്പുരാന്‍ 400 കോടി ബജറ്റിലാകും ഒരുങ്ങുക. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് ചെലവഴിക്കേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.