പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ഡെട്രോയിറ്റ് ക്രോസിംഗിന്റെ പേര് മാറ്റി . ‘രണം’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പുതിയ പേര്.
നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വ്യൂഹം എന്ന പേരും പരിഗണിക്കുന്നുണ്ട്. വ്യൂഹ മെന്ന പേരിനേക്കാൾ അണിയറപ്രവർത്തകർക്ക് രണമെന്ന പേരിനോടാണ് താല്പര്യം.
യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് പയ്യന്നൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസാണ് പൃഥ്വിരാജിന്റെ നായിക.
പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ജനപ്രിയ ചിത്രം സെല്ലുലോയ്ഡിന് ശേഷം പൃഥ്വിരാജും മംമ്താ മോഹൻദാസും ഒന്നിക്കുന്ന ചിത്രമാണിത്.
ആഗസ്റ്റ് 14 മുതൽ അമേരിക്കയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഡെഡ്രോയിറ്റാണ്. തമിഴ് താരം നട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഈ ക്രൈം ഡ്രാമയിലെ മറ്റ് പ്രധാന താരങ്ങൾ.
അമേരിക്കയിൽ ചിത്രീകരിക്കുന്ന രണത്തിന്റെ രചനയും സംവിധാനവും നിര്‍മല്‍ സഹദേവാണ്.