ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു

ലണ്ടന്‍: ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.

47കാരിയായ പ്രീതി പട്ടേല്‍ 2016 മുതല്‍ 2017 വരെ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 2017-ല്‍ പ്രീതി സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു.

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന പ്രീതിയുടെ അച്ഛനമ്മമാര്‍ ഗുജറാത്ത് സ്വദേശികളാണ്.

Top