വാട്ട്സാപ്പിൽ മെസെജ് തെറ്റായി അയച്ചു എന്നിരിക്കട്ടെ, ഡീലിറ്റ് ചെയ്യാനുള്ള സമയം കഴിഞ്ഞെന്ന ടെൻഷൻ ഇനി വേണ്ട. ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചര്‍ ഉപയോഗിക്കാനുള്ള സമയം വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ വാട്സ്ആപ്പ്. രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. 2018ൽ ഡീലിറ്റ് ഫോര്‍ എവരിവൺ അവതരിപ്പിക്കുമ്പോൾ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധി ഏഴ് മിനിറ്റ് ആയിരുന്നു. നിലവിൽ പുതിയ അപ്ഡേഷൻ ലഭ്യമാകണമെങ്കിൽ സെൻഡറിനും റീസിവറിനും വാട്സാപ്പിന്റെ ലേറ്റസ്റ്റ് പതിപ്പുണ്ടായിരിക്കണം.
അതിനു ശേഷം ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ അപ്ഡേഷൻ അനുസരിച്ച് രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്ട്സ്ആപ്പ്മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധിയെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ആൻഡ്രോയിഡിന് ലഭ്യമാകുന്ന അപ്ഡേറ്റ് ഐഒഎസിലും ലഭ്യമാകുമെന്നാണ് നിഗമനം. മെസെജ് ഡീലിറ്റ് ചെയ്യാൻ എളുപ്പമാണ്. ഡീലിറ്റ് ചെയ്യേണ്ട മെസെജിൽ ടാപ്പുചെയ്‌ത് പിടിക്കുക, തുടർന്ന് ഡീലിറ്റ് ടാപ്പുചെയ്യുക – “ഡീലിറ്റ് ഫോർ എവരിവൺ” തിരഞ്ഞെടുക്കുക.
കൂടാതെ പ്രൈവസി ലക്ഷ്യമിട്ട് മറ്റ് മൂന്ന് ഫീച്ചറുകൾ കൂടി വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നു. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് ലെഫ്റ്റാകുക, ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാൻ പറ്റുന്ന രീതിയിൽ അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയുക എന്നിവയാണ് ഈ ഫീച്ചറുകൾ. കോളുകൾക്കും മെസെജുകള്‌ക്കുമായി ഡിഫാൾട്ട് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ, ടു ഫാക്ടർ വെരിഫിക്കേഷൻ, അനാവശ്യ ചാറ്റുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ടുചെയ്യാനുമുള്ള സെറ്റിങ്സ് തുടങ്ങിയ ഫീച്ചറുകളും വാട്ട്സ്ആപ്പ് നല്‍കുന്നുണ്ട്.