ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചു കൊണ്ട് ഗൂഗിള്‍ അവരുടെ ചലനങ്ങളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ ആപ്ലിക്കേഷനിലൂടെയാണ് ഗൂഗിള്‍ ഉപഭോക്താക്കളെ നിരീക്ഷിക്കുന്നത്. അസോസിയേറ്റഡ് പ്രസ്സ് നടത്തിയ അന്വേഷണത്തിലാണ് ഇത് തിരിച്ചറിഞ്ഞത്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന ലോകത്തിലെ രണ്ട് ബില്ല്യണ്‍ ഉപഭോക്താക്കളെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രിന്‍സ്ടണിലെ കമ്പ്യൂട്ടര്‍ സയന്‍സ് റിസര്‍ച്ചര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ലൊക്കേഷന്‍ പങ്ക് വെയ്ക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്. നാവിഗേഷന് ലൊക്കേഷന്‍ അറിയണമെന്നും ഗൂഗിള്‍ ആവശ്യപ്പെടുന്നു. ഇത് അനുവദിക്കുകയാണെങ്കില്‍ പിന്നീട് എപ്പോഴും ഗൂഗിള്‍ ഉപഭോക്താവിനെ നിരീക്ഷിച്ചു കൊണ്ടോയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിസ്റ്ററി ഓഫാണെങ്കിലും ഗൂഗുളിന്റെ ചില ആപ്ലിക്കേഷന്‍ ലൊക്കേഷന്‍ നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇത് ഉപഭോക്താവിന്റെ സ്വകാര്യതിയിലേക്കുള്ള കടന്ന് കയറ്റമാണെന്ന് അസോസിയേറ്റഡ് പ്രസ്സ് പറഞ്ഞു. എന്നാല്‍ ഓരോ ആപ്ലിക്കേഷനിലെയും ഹിസ്റ്ററ് ഓഫ് ചെയ്യാനും,ഡേറ്റാസ് ഡിലീറ്റ് ചെയ്യാനും കഴിയുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.