ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറായി ഗിരിഷ് ചന്ദ്ര ചതുര്‍വേദി

icici bank

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറെ തെരഞ്ഞെടുത്തു. ഗിരിഷ് ചന്ദ്ര ചതുര്‍വേദിയെയാണ് തെരഞ്ഞെടുത്തത്. അഡീഷണല്‍ ഡയറക്ടറായി നിയമനം ലഭിച്ച ചതുര്‍വേദിയ്ക്ക് 3 വര്‍ഷം സ്ഥാനത്ത് തുടരാന്‍ സാധിക്കുന്നതാണ്. 2018 ജൂലായ് 1 മുതലാണ് അദ്ദേഹം പുതിയ നിയമനത്തില്‍ പ്രവേശിക്കുന്നത്.

റിട്ടയേര്‍ഡ് ഐ.എ.എസ്. ഓഫീസറായ ചതുര്‍വേദിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും 40 വര്‍ഷത്തിലേറെ അനുഭവപരിചയമുണ്ട്.

Top