private banks apply 150 rupees for fifth transaction

ന്യുഡല്‍ഹി:മാസം നാലിലധികം നോട്ടിടപാട് നടത്തുന്നതിന് ബുധനാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങി രാജ്യത്തെ സ്വകാര്യബാങ്കുകള്‍.
കൂടുതലായുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതമാണ് ഈടാക്കുക. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളാണ് ചാര്‍ജ് ഈടാക്കുന്നത്.

ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിനും നോട്ടില്ലാത്ത സമ്പദ്‌വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനുമാണ് ബാങ്കുകളുടെ ഈ നടപടി.

സേവിങ്‌സ്, ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം, പിന്‍വലിക്കല്‍ എന്നിവയ്ക്ക് ഇവ ബാധകമായിരിക്കുമെന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു.മറ്റൊരാളുടെ അക്കൗണ്ടില്‍ ഇടാനും അതില്‍നിന്ന് എടുക്കാനുമുള്ള പണത്തിന്റെ പരിധി ദിവസം 25,000 രൂപയായി നിജപ്പെടുത്തി. ഈ വ്യവസ്ഥയും ബുധനാഴ്ച പ്രാബല്യത്തില്‍ വരും.

ഐ.സി.ഐ.സി.ഐ. ബാങ്കിലെ ഒരുമാസത്തെ ആദ്യ നാലിടപാടുകള്‍ സൗജന്യമായിരിക്കും. അതിനുശേഷമുള്ള ഓരോ ഇടപാടിനും ആയിരത്തിന് അഞ്ചു ശതമാനം എന്ന കണക്കില്‍ കുറഞ്ഞത് 150 രൂപ വരെ ഈടാക്കും. മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒരുദിവസം ഇടാവുന്നതോ എടുക്കാവുന്നതോ ആയ പണത്തിന്റെ പരിധി 50,000 രൂപയാണ്.

ആക്‌സിസ് ബാങ്കിലെ ആദ്യ അഞ്ച് പണമിടപാടുകളും 10 ലക്ഷം രൂപയുടെ നിക്ഷേപവും സൗജന്യമായിരിക്കും. പിന്നീടുള്ള ഏതു നിക്ഷേപത്തിനും ആയിരത്തിന് അഞ്ചു ശതമാനമോ 150 രൂപയോ ഏതാണോ കൂടുതല്‍ അത് ഈടാക്കും.

പൊതുമേഖലാ ബാങ്കുകളുടെ കാര്യം വ്യക്തമല്ല

Top