മിനിമം ചാർജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകൾ

bus charge

കൊച്ചി : മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് സമരം. 30നകം തീരുമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ല. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചെരുന്നത്.

മിനിമം ചാര്‍ജ്ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.

Top