ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് 18-ാം തീയതി സൂചനാ സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍

bus

തൃശൂര്‍: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 18-ാം തീയതി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ സൂചനാസമരം.

വിദ്യാര്‍ഥികളുടേതടക്കമുള്ള ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും 18ന് സര്‍വീസ് നിര്‍ത്തിവച്ച് സമരത്തില്‍ പങ്കെടുക്കും. നടപടി ഇല്ലാത്തപക്ഷം സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു സംസ്ഥാന സ്വകാര്യ ബസ് ഉടമസ്ഥസംഘം ഭാരവാഹികള്‍ അറിയിച്ചു.

140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദുചെയ്ത നടപടി പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്കു വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക എന്നിവയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കൂടാതെ, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ചു രൂപയായും മിനിമം ബസ് ചാര്‍ജ് പത്തുരൂപയായും ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Top