അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്

bus

തിരുവനന്തപുരം:ബസ്ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തിവരുന്ന സമരം ഇന്നും തുടരും. യാത്രാനിരക്ക് ഇനിയും വര്‍ധിപ്പിക്കാനാവില്ലെന്ന നിലപടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.

ബസ് ചാര്‍ജ് വര്‍ധനവ് പുനപ്പരിശോധിക്കേണ്ടതില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് മിനിമം നിരക്ക് എട്ട് രൂപയാക്കി ഉയര്‍ത്തിയതടക്കമുള്ള ദേദഗതികള്‍ നടപ്പാക്കിയത്. ഒരു വിഭാഗം ബസുടമകള്‍ ഇന്നലെ വൈകിയും ഗതാഗത മന്ത്രിയെ കണ്ടെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു.

സര്‍ക്കാര്‍ ഏകപക്ഷീയമായാന്ന് നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചതെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് അനിവാര്യമാണെന്നുമുള്ള വാദത്തില്‍ ബസുടമകളും ഉറച്ചു നില്‍ക്കുകയാണ്. ബസുടമകള്‍ ഇന്ന് മന്ത്രിയുമായി വീണ്ടും കുടിക്കാഴ്ച നടത്തിയേക്കും. അതേ സമയം കുടുതല്‍ ബദല്‍ സര്‍വീസുകള്‍ ഒരുക്കാനാണ് കെ എസ് ആര്‍ ടി സിക്ക് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Top