സ്വകാര്യ ബസ് സമരം: ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍

കോഴിക്കോട്: സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലെ ചര്‍ച്ചക്കിടെയാണ് ബസുടമകള്‍ പ്രതിഷേധിച്ചത്.

എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കാത്തതിനാലാണ് പ്രതിഷേധം. ചര്‍ച്ച നടക്കുന്ന ഹാളിനുള്ളിലേക്ക് ഒരു വിഭാഗം ബസുടമകള്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. 12 സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. എന്നാല്‍ ഏഴ് സംഘടനകളെ മാത്രമാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.

Top