കോഴിക്കോട്: സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ബസ് ഉടമകളുടെ സംഘടനകള്‍ പണിമുടക്ക് തുടരുമെന്ന നിലപാടിലെത്തുകയായിരുന്നു.
പ്രശ്‌നപരിഹാരത്തിനു തയാറെന്ന ബസ് ഉടമകളുടെ സംഘടനകളെ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്. രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ മിനിമം ചാര്‍ജ് പരമാവധി 8 രൂപയാണ് അത് ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞു. ഇതി അതില്‍പരം വര്‍ദ്ധനവ് ഉണ്ടാകണമെങ്കില്‍ മറ്റൊരു കമ്മിഷനെ വെക്കാമെന്നാണ് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചത്.
അതേസമയം, ചര്‍ച്ചക്ക് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബസ് ഉടമകള്‍ പ്രതിഷേധിച്ചിരുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാതെ ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാന്‍ സംഘടനക്കുള്ളിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്.