private bus strike begin

bus

കൊച്ചി : ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യബസുടമകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പ്രൈവറ്റ് ബസ് കോണ്‍ഫെഡറേഷനാണ് പണിമുടക്കുന്നത്.

അനുകൂല തീരുമാനമില്ലെങ്കില്‍ അടുത്തമാസം രണ്ടുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. നിലവിലുള്ള പെര്‍മിറ്റ് പുതുക്കി നല്‍കുക,വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

കഴിഞ്ഞ വ്യാഴാഴ്ച നടത്താനിരുന്ന പണിമുടക്ക് സ്‌കൂള്‍ കലോല്‍സവം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു

Top