സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: ബസ് പണിമുടക്കില്‍ നിന്ന് ബസ് ഉടമകള്‍ പിന്‍മാറി, ഗതാഗത മന്ത്രിയുമായുള്ള ബസ് ഉടമകളുടെ ചര്‍ച്ചയിലാണ് തീരുമാനം. നവംബര്‍ 18 ന് മുമ്പ് ബസ് ഉടമകളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.

Top