കൊച്ചി: ദളിത് ഐക്യവേദി തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍. ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സാധാരണരീതിയില്‍ സര്‍വീസ് നടത്തുമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രവര്‍ത്തക സമിതി അറിയിച്ചു.
മാര്‍ച്ചിലെ ബസ് ചാര്‍ജ് വര്‍ധനവിന് ശേഷം ഡീസലിന് ലിറ്ററിനൊന്നിന് രണ്ട് രൂപ വര്‍ധിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്കാന് പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നും ബസുടമകള്‍ പറഞ്ഞു.
ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ദളിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.