ബ്രാഹ്മണര്‍ക്ക് മാത്രം ജോലി; പത്രപ്പരസ്യം നല്‍കിയ സ്വകാര്യകമ്പനി ക്ഷമാപണം നടത്തി

ചെന്നൈ; ജോലിക്ക് അപേക്ഷക്ഷണിച്ച് കൊണ്ടുള്ള പത്രപ്പരസ്യത്തില്‍ ജാതി വിവേചനം നടത്തിയ ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി ക്ഷമാപണം നടത്തി.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കോര്‍ കമ്പനിയാണ് വിവിധ വിഭാഗങ്ങളിലേക്ക് ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന് പറഞ്ഞ് പത്രപ്പരസ്യം നല്‍കിയത്. അഡയാര്‍ ടോക്ക് എന്ന പ്രാദേശിക പത്രത്തിലാണ് പരസ്യം നല്‍കിയത്.

പിന്നീട് പരസ്യത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിമര്‍ശനമുയരുകയും ചെയ്തതോടെ വിശദീകരണവുമായി കമ്പനി അധികൃതരെത്തുകയായിരുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍, പത്രസ്ഥാപനം അത് ബ്രാഹ്മണര്‍ എന്നാക്കി പ്രസിദ്ധീകരിച്ചുവെന്നുമായിരുന്നു ഫെയ്‌സ് ബുക്കിലൂടെ നടത്തിയ ആദ്യ വിശദീകരണം. എന്നിട്ടും പ്രതിഷേധം അടങ്ങാതെവന്നതോടെ ക്ഷമാപണം നടത്തുകയായിരുന്നു.

Image result for private-company-apologises-over-only-brahmin-job-advertisement

ചൈന, യൂറോപ്പ് എന്നിവിടങ്ങളിലും ഓഫീസുള്ള അന്താരാഷ്ട്ര കമ്പനിയാണെന്നും പരസ്യത്തില്‍വന്ന തെറ്റിന്റെപേരില്‍ എച്ച്.ആര്‍. വിഭാഗത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top