തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. ചേര്‍ത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പിലെത്താത്തതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്താനിരിക്കെയാണ് ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്.
തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണനാണ് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളോട് ചര്‍ച്ചയാകാമെന്ന് അറിയിച്ചത്.