തിരുവനന്തപുരം : സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കാരുണ്യ, ആര്‍.എസ്.ബി.വൈ, ഇഎസ്‌ഐ പദ്ധതികളില്‍ നിന്നാണ് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറിയത്.
സര്‍ക്കാര്‍ നൂറ് കോടിയലധികം രൂപ കുടിശ്ശിക വരുത്തിയതായി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതികളില്‍ ചികിത്സ ലഭ്യമാകില്ലെന്നും അവര്‍ വ്യക്തമാക്കി.