private-medical-college-fees-youth-congress- Secretariat March

തിരുവനന്തപുരം :സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, റോജി എം. ജോണ്‍ തുടങ്ങിയവരാണ് സമരത്തിനു നേതൃത്വം നല്‍കിയത്.

നേതാക്കളുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പൊലീസിനെ ആക്രമിച്ചു. തുടര്‍ന്നു പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

ഇതേ വിഷയത്തില്‍ മലപ്പുറത്തു യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കലക്ടറേറ്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. പ്രസിഡന്റ് റിയാസ് മുക്കോളി അടക്കം രണ്ടുപേര്‍ക്കു പരുക്കേറ്റു. പ്രവര്‍ത്തകരെ പിന്നീടു പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Top