ഖത്തര്‍: ഖത്തറില്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക.
കോവിഡ് വ്യാപനം ശക്തമായതിനെതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. കഴിഞ്ഞ മാസത്തോടെ വേനലവധിക്കായി സ്‌കൂളുകള്‍ അടച്ചു.
അവധി കഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ നേരിട്ട് പ്രവേശിപ്പിച്ച് അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരുള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ ഓഗസ്റ്റ് 19 ന് തന്നെ ഹാജരാകണമെന്നും അറിയിപ്പുണ്ട്.