സ്വദേശിവത്ക്കരണം: സ്വകാര്യ മേഖലയിലും കുവൈറ്റികള്‍ക്ക് മുന്‍ഗണന സാധ്യമാക്കും

കുവൈറ്റ്: പൊതുമേഖല പൂര്‍ണമായി സ്വദേശിവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെ സ്വകാര്യ മേഖലയിലും ഇത് സാധ്യമാക്കാനുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാര്‍ലമന്റെിലെ സ്വദേശിവത്കരണ സമിതി മേധാവി ഖലീല്‍ അല്‍ സാലിഹ് എം.പി.

കഴിഞ്ഞദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുനിന്നും നാട്ടില്‍നിന്നും ഉന്നത പഠനം കഴിഞ്ഞ് നൂറുകണക്കിന് സ്വദേശി യുവതിയുവാക്കളാണ് പ്രതിവര്‍ഷം പുറത്തിറങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം പൊതുമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കുന്നത് ഗവണ്‍മെന്‍ിന് പ്രയാസമാണ്.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള കമ്പനികളും സ്ഥാപനങ്ങളും നിര്‍മിച്ച് അതില്‍ കുവൈറ്റികള്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് പദ്ധതിയുള്ളത്. സര്‍ക്കാര്‍ മേഖല പോലെ തന്നെ സ്വകാര്യ മേഖലയും കുവൈറ്റികള്‍ക്ക് ആകര്‍ഷണീയമാക്കി തീര്‍ക്കാനുള്ള നടപടികള്‍ കൈകൊള്ളും. ഇതിനായി സ്വകാര്യ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും ആലോചിക്കും.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ശതമാനം കുവൈറ്റി ബിരുദധാരികളെ ഉള്‍ക്കൊള്ളാന്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ കുവൈറ്റികള്‍ക്ക് സ്ഥിരതയും തൊഴില്‍ സുരക്ഷയും ഉറപ്പാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ഖലീല്‍ അല്‍ സാലിഹ് എം.പി കൂട്ടിച്ചേര്‍ത്തു.

Top