പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തങ്ങളുടെ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് വിൽക്കുന്നു. ഇതിലെ ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരിയും 9878 കോടി രൂപയ്ക്ക് വിൽക്കാനാണ് ശ്രമം. റിഫൈനറിയിൽ 61.65 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിന് ഉള്ളത്. ഓയിൽ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേർസ് ഇന്ത്യ ലിമിറ്റഡ് എന്നീ കൺസോർഷ്യത്തിനാണ് ഓഹരികൾ കൈമാറുന്നത്.
സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് 1.3 ബില്യൺ ഡോളറിന് റിഫൈനറി വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇടപാടിന്റെ അന്തിമ തീരുമാനം മറ്റ് ഓഹരി ഉടമകളുടെ അനുമതിയോടെ കൈക്കൊള്ളുമെന്നാണ് ബിപിസിഎൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ അസം സംസ്ഥാന സർക്കാരിനും ഓഹരിയുടെ ഒരു ഭാഗം ലഭിക്കും.