മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച പോക്കിരി രാജയുടെ തുടര്‍ച്ചയായി വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം രാജാ 2ല്‍ പൃഥ്വിരാജ് ഉണ്ടാകില്ല. അണിയറ പ്രവര്‍ത്തകരാണ് പൃഥ്വി ചിത്രത്തില്‍ ഉണ്ടാകില്ലെന്ന വാര്‍ത്ത പുറത്തുവിട്ടത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് പോക്കിരി രാജ നിര്‍മ്മിച്ചത്.
എന്നാല്‍ രാജാ 2 നിര്‍മ്മിക്കുന്നത് വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്. ചിത്രത്തില്‍ ഒന്നിലേറെ നായികമാരുണ്ടാകും. അനുശ്രീയാണ് ഒരു നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് ആദ്യവാരം എറണാകുളത്ത് ആരംഭിക്കും.
മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെയും മാമാങ്കത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണത്തിലും പങ്കെടുത്ത ശേഷമായിരിക്കും രാജാ 2വിന്റെ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുക.