തെലങ്കാന: ഒറ്റ ഗാനത്തിലൂടെ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തെലങ്കാന പൊലീസിന്റെ ട്വീറ്റിലും പ്രിയ തന്നെയാണ് താരം. റോഡിലൂടെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങളും പിഴയും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു ട്വീറ്റിലാണ് പ്രിയയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിന്റെ ചിത്രം സഹിതം പൊലീസ് ഇങ്ങനെ പോസ്റ്റ് ചെയ്തു. ‘നിങ്ങളെ ഞങ്ങള്‍ മരിക്കാന്‍ വിടില്ല, നിങ്ങള്‍ യഥാര്‍ഥ മനുഷ്യനായി ജീവിക്കുന്നത് ഞങ്ങള്‍ കാണും, ദയവായി ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ സഞ്ചരിക്കൂ’.
#HYDTPweCareForU We r extremely Sorry Mr. Krishna Reddy Sir. We won't let U die. We will see that U "LIVE LIKE REAL MEN". Please wear helmet & ride. ?♂️?@AddlCPTrHyd pic.twitter.com/Q9NFcD4hva
— HYDTP (@HYDTP) April 25, 2018
ഇതിന് മറുപടിയായി നിരവധി മറുപടികളും വന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന പൊലീസുകാരുടെ ചിത്രവും ചിലര്‍ പോസ്റ്റ് ചെയ്തു. ഇതിനുള്ള മറുപടിയിലാണ് കണ്ണിറുക്കി കാഞ്ചി വലിക്കുന്ന പ്രിയയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
#HYDTPallRequalBeforeLaw We won't wink at the violations of our men. We definitely shoot him with e-Challan. Traffic Law is equal for all and should b followed for our own safety. Please wear helmet. Happy riding.?♂️?@AddlCPTrHyd pic.twitter.com/DEw4Ulcg5R
— HYDTP (@HYDTP) April 27, 2018
സഹപ്രവര്‍ത്തകര്‍ നിയമം ലംഘിച്ചാലും നടപടിയുണ്ടാകും. എല്ലാവര്‍ക്കും ട്രാഫിക് നിയമം ബാധകമാണ്. ആളുകളുടെ സുരക്ഷക്കാണ് ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ദേശിക്കുന്നതെന്നും പിഴയുടെ രസീത് സഹിതം പൊലീസ് ട്വീറ്റ് ചെയ്തു.