പ്രിയയുടെ പരസ്യം പിന്‍വലിക്കാന്‍ കാരണം മോശം അഭിനയമല്ല; വെളിപ്പെടുത്തലുമായി കമ്പനി

priya

പ്രിയ പ്രകാശ് വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത് മോശം അഭിനയം കൊണ്ടല്ലെന്ന് കമ്പനി അറിയിച്ചു. ആ പരസ്യത്തിന്റെ കാലാവധി തീര്‍ന്നതുകൊണ്ടാണ് അത് പിന്‍വലിച്ചതെന്നും നടിയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധിയും പൂര്‍ത്തിയായതായി കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലാണ് പ്രിയയുടെ പരസ്യം റിലീസ് ചെയ്തത്. പരസ്യത്തിന് പ്രിയ 20 ലക്ഷം രൂപ പ്രതിഫലമായി ഈടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രിയയുടെ അഭിനയം മോശമായത് കൊണ്ടാണ് പരസ്യം പിന്‍വലിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ആദ്യ വാര്‍ത്ത ആഘോഷിച്ച ട്രോളന്മാര്‍ക്ക് ഈ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയാണ്.

Top