ഒപ്പം എന്ന ചിത്രത്തിന്റെ വിജയം തന്റെ സിനിമാ ജീവിത്തിന് അനിവാര്യമായിരുന്നെന്നും ചിത്രം ഒരു വാശിയായിരുന്നെന്നും പ്രിയദര്ശന്. ഒപ്പം എന്ന സിനിമയ്ക്കാണ് താന്‍ ആദ്യമായി എഴുതിയ സ്ക്രിപ്റ്റുമായി എത്തുന്നത്.
കാരണം ഈ സിനിമ പറയുന്നത് തനിക്ക് പരിചയമില്ലാത്ത മേഖലയെക്കുറിച്ചാണ്. ആദ്യം ഒപ്പത്തിന്റെ കഥ ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുറെ സംശയങ്ങള്‍ ചോദിച്ചു ആ സംശയത്തിന്റെ പുറത്താണ് ഒപ്പത്തിന്റെ സ്ക്രിപ്റ്റ് പിറന്നതെന്നും പ്രിയദര്ശന് പറഞ്ഞു.
താന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാറുണ്ടെങ്കിലും ലാലിന്റെ അഭിനയത്തിന്റെ ഒരംശം മാത്രമേ ലഭിക്കാറുള്ളൂവെന്ന് പ്രിയദര്ശന് പറഞ്ഞു.
ഒപ്പം റീമേക്ക് ചെയ്താല്‍ ബോളിവുഡില്‍ ആരെ നായകനാക്കും എന്നും പലരും ചോദിച്ചു. എന്നാല്‍ അന്യഭാഷകളിലേക്ക് പോകുമ്പോള്‍ മലയാളത്തിലുള്ളത്രയും പെര്ഫെക്ഷന് ലഭിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ചെയ്യാറുള്ളതെന്നും പ്രിയദര്ശന് വ്യക്തമാക്കി.