താര പുത്രന്‍മാര്‍ സിനിമയില്‍ വരുന്നത് പുതുമയല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും അത് താല്‍പര്യമുള്ള വിഷയം തന്നെയാണ്.
പ്രത്യേകിച്ചും അത് താര രാജാക്കന്മാരുടെ മക്കളാകുമ്പോള്‍ പറയുകയും വേണ്ട.
ദുല്‍ഖര്‍ സിനിമയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ഇനി എന്നാണ് മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവ് നായകനാകുന്നത് എന്ന ചിന്തയാണ് എല്ലാവര്‍ക്കും.
ഇതിനിടെ പല സംവിധായകരുടെ പേരുകള്‍ ചേര്‍ത്തും വാര്‍ത്തകള്‍ ഇറങ്ങി.
എന്നാല്‍ പ്രണവിന്റെ ആദ്യ സിനിമ തനിക്കൊപ്പമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
പ്രണവിനെ വച്ച് സിനിമയെടുക്കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ അവന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ല. കാരണം അത് വളരെ വലിയൊരു ഉത്തരവാദിത്തമാണെന്നാണ് പ്രിയന്റെ പക്ഷം.
ആദ്യ സിനിമ അവന്‍ അവനിഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം തന്നെ ചെയ്യട്ടെ. പറ്റിയ കഥ ലഭിച്ചാല്‍ അവനൊപ്പം സിനിമ ചെയ്യും. അത് എന്നുണ്ടാവും എന്ന് പറയാന്‍ പറ്റില്ലെന്നും പ്രിയന്‍ പറയുന്നു.
ക്യാമറയ്ക്ക് മുന്നില്‍ അല്ലെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് പ്രണവ് മോഹന്‍ലാല്‍.