മതപരിവര്‍ത്തനം സാധ്യമല്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയാമണി

PRIYAMANI

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്തഫ രാജും. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇവരുടെ വിവാഹത്തിന് അതിരൂക്ഷ വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നിരുന്നു. വിമര്‍ശകരുടെ വാ അടപ്പിച്ചു കൊണ്ട് താന്‍ ഒരിക്കലും മതപരിവര്‍ത്തനം നടത്തില്ലെന്ന് പ്രിയാമണി വ്യക്തമാക്കി.

താന്‍ ഹിന്ദു സമുദായത്തിലാണ് ജനിച്ചു വളര്‍ന്നത്, മുസ്തഫ മുസ്ലീം മതത്തിലും, താന്‍ മുസ്ലീം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്നാണ് വിമര്‍ശകര്‍ വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ല, അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട്. തങ്ങള്‍ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. മതം മാറില്ല എന്ന തീരുമാനം നേരത്തെ തന്നെ മുസ്തഫയുമായും അദേഹത്തിന്റെ മാതാപിതാക്കളുമായും സംസാരിച്ചിട്ടുണ്ട്. അവര്‍ക്ക് അത് സ്വീകാര്യമാണ് പ്രിയാമണി പറയുന്നു.

Top