നടി കാജല്‍ അഗര്‍വാളിനു ശേഷം ദേശീയ അവാര്‍ഡ് ജേതാവായ നടി പ്രിയാമണിയും സിനിമയില്‍ പാടി. നവാഗത സംവിധായകനായ പ്രതം സംവിധാനം ചെയ്യുന്ന ദേവ്രവ്നെ ബുഡു ഗുരു എന്ന കന്നഡ ചിത്രത്തില്‍ രാജേഷ് രാമാനന്ദന്‍ സംഗീതം നല്കിയ ഗാനമാണ് പ്രിയ പാടിയത്.
അകുല്‍ ബാലാജിയാണ് ചിത്രത്തിലെ നായകന്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നല്ല സൗഹൃദത്തിലായവരാണ് അകുലും പ്രിയയും. അതുകൊണ്ട് തന്റെ ചിത്രത്തില്‍ പാടാനായി പ്രിയയുടെ സമ്മതം വാങ്ങാന്‍ അകുലിന് പ്രയാസമൊന്നുമില്ലെന്നു കരുതിയവര്‍ക്ക് തെറ്റി .
പ്രിയ തന്റെ ചിത്രത്തില്‍ പാടുന്നതായി അകുല്‍ അറിഞ്ഞിരുന്നില്ലെന്നതാണ് രസകരമായ കാര്യം. പ്രയാസമേറിയ ഗാനം മൂന്ന് രീതിയിലാണ് പ്രിയ പാടിയത്. ആദ്യമായാണ് പാടുന്നതെന്ന് അവര്‍ പറഞ്ഞെങ്കിലും പാട്ടില്‍ അവര്‍ പരിചയസമ്പത്തുള്ള ഒരു ഗായികയാണെന്ന് തോന്നി.
അകുലിനോട് ഞങ്ങള്‍ ഈ കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന് അറിയാവുന്ന ഒരാളുടെ ശബ്ദമാണെന്നു മാത്രമേ പറഞ്ഞിരുന്നുള്ളു.
ദിവസങ്ങളോളം ആലോചിക്കാന്‍ സമയം കൊടുത്തിട്ടും അകുലിന് ഗായികയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പ്രിയ തന്നെ റെക്കോഡിങ്ങിനു ശേഷം വിളിച്ചു പറയുമ്പോഴാണ് താരത്തിന് ആളെ മനസിലായതെന്ന് സംവിധായകന് പ്രതം പറഞ്ഞു.