പ്രിയാമണി ഇനി ‘നേരി’ല്‍ മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘നേര്’. ഇപ്പോഴിതാ ‘നേരി’ല്‍ മോഹന്‍ലാലിനൊപ്പം നടി പ്രിയാമണിയും.വക്കീല്‍ വേഷത്തിലാകും പ്രിയാമണിയുടെ വരവ്. മോഹന്‍ലാലിനൊപ്പവും 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയാമണി അഭിനയിക്കുന്നത്. 2012 ല്‍ റിലീസ് ചെയ്ത ‘ഗ്രാന്‍ഡ് മാസ്റ്ററി’ലാണ് ഇരുവരും അവസാനം ഒന്നിച്ചെത്തിയത്. മലയാളത്തില്‍ സജീവമല്ലായിരുന്നെങ്കിലും തമിഴ്, ഹിന്ദി, കന്നഡ സിനിമകളില്‍ പ്രിയാമണി തന്റ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.

ജീത്തു ജോസഫിനൊപ്പമുള്ള മോഹന്‍ലാലിന്റെ നാലാമത്തെ സിനിമയാണ് ‘നേര്’. ഈ ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അധിപന്‍, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഒരു വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗല്‍ ത്രില്ലര്‍ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബന്‍, കോസ്റ്റ്യൂം ഡിസൈന്‍ -ലിന്റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍.

അസ്സോഷ്യേറ്റ് ഡയറക്ടേര്‍സ് സോണി ജി. സോളമന്‍, എസ്.എ.ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍, സംവിധാന സഹായികള്‍ – മാര്‍ട്ടിന്‍ ജോസഫ്, ഗൗതം.കെ.നായര്‍, അശ്വിന്‍ സിദ്ധാര്‍ഥ് ,സൂരജ് സെബാസ്റ്റ്യന്‍, രോഹന്‍, സെബാസ്റ്റ്യന്‍ ജോസ്, ആതിര, ജയ് സര്‍വ്വേഷ്യാ, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍.കെ.പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – ശശിധരന്‍ കണ്ടാണിശ്ശേരില്‍, പാപ്പച്ചന്‍ ധനുവച്ചപുരം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍. പിആര്‍ഓ വാഴൂര്‍ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വര്‍ഗീസ്.

Top