പ്രിയങ്ക ഗാന്ധിയുടെ ഫോൺ സന്ദേശവും ചോർത്തി; ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി: ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് എഐസിസി വക്താവ് രൺദീപ് സുർജേവാല. മോദി സർക്കാർ “ചാര ” സർക്കാർ ആണെന്നും സമ്മേളനത്തില്‍ സുർജേവാല ആരോപിച്ചു. പെഗാസസ് ഫോൺ ചോർത്തി എന്ന വാട്ട്സ്ആപ്പിന്റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് വന്നത്. വിഷയത്തില്‍ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും കോൺഗ്രസ്‌ വിമര്‍ശിച്ചു.

ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ലെന്നും വിവരം ചോർത്തലിൽ മോദി സർക്കാർ കളവ് പറയുന്നു എന്നും രൺദീപ് സുർജേവാല
ആരോപിച്ചു.

Top