ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ല;ആഞ്ഞടിച്ച് പ്രിയങ്ക

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക ആഞ്ഞടിച്ചു.

നിയമപരമല്ലാത്തതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമായ നിരവധി നടപടികളാണ് യുപിയില്‍ സംസ്ഥാന സര്‍ക്കാരും പോലീസും സ്വീകരിച്ചു വരുന്നത്. എന്റെ സുരക്ഷയെ കുറിച്ചുള്ള ചോദ്യം ഇവിടെ പ്രസക്തമല്ല. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചാണ് ഞങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബിജ് നോറില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പൊലീസ് ഭീഷണിപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതേസമയം ലക്നോയില്‍ തനിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് പരാതി നല്‍കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. പോലീസ് തന്നെ തടഞ്ഞുവെന്നും കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്‌തെന്നായിരുന്നു ഉത്തര്‍പ്രദേശ് പോലീസ് നല്‍കിയ വിശദീകരണം.

Top