കര്‍ണാടക: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രിയങ്ക് ഖാര്‍ഗെ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് സംസ്ഥാന ഐടി മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് പറഞ്ഞു. മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര വര്‍ഷത്തിന് ശേഷം നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രിയങ്കിന്റെ പ്രതികരണം. ഹൈക്കമാന്‍ഡാണ് പറയേണ്ടത്, മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടാല്‍ ഉറപ്പായും സ്ഥാനം ഏറ്റെടുക്കും-പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് നേരത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു.
”അഞ്ച് വര്‍ഷത്തേക്ക് ഞങ്ങളുടെ സര്‍ക്കാര്‍ ഉണ്ടാകും…ഞാന്‍ മുഖ്യമന്ത്രിയാണ്, ഞാന്‍ തന്നെ തുടരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് വിജയത്തിന് ശേഷം ഈ വര്‍ഷം മെയ് 20 നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.