ന്യൂഡല്‍ഹി: തന്നോട് അപമാനകരമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.
പാര്‍ട്ടിയില്‍ അവര്‍ നല്‍കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും പേരില്‍ അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. പാര്‍ട്ടിക്കായി തനിക്ക് നിരവധി വിമര്‍ശനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും തയാറാവില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Deeply saddened that lumpen goons get prefence in @incindia over those who have given their sweat&blood. Having faced brickbats&abuse across board for the party but yet those who threatened me within the party getting away with not even a rap on their knuckles is unfortunate. https://t.co/CrVo1NAvz2
— Priyanka Chaturvedi (@priyankac19) April 17, 2019
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രിയങ്ക ചതുര്‍വേദി പരാതി നല്‍കിയതിനെ തുടര്‍ന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.