വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

priyanka-chopra

സിക്കിം കലാപഭൂമിയാണെന്ന് വിവാദ പ്രസ്താവന നടത്തിയതിന് പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു.

പരാമർശം വിവാദമായതിനെ തുടർന്നാണ് താരത്തിന്റെ മാപ്പ്.

കാനഡയിൽ നടക്കുന്ന ടൊറോന്റോ ഫിലിം ഫെസ്റ്റിവലിനിടെ നടന്ന അഭിമുഖത്തിലായിരുന്നു പരാമർശം.

തന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച പഹുന എന്ന ചിത്രത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു താരം. സിക്കിമിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘സിക്കിം ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ്. അവിടെ സിനിമാ വ്യവസായമില്ല. സിക്കിമിൽ വച്ച് ആരും സിനിമ ചിത്രീകരിക്കാറുമില്ല കാരണം ആ പ്രദേശം കലാപ കലുഷിതമാണ്.’ പ്രിയങ്ക പറഞ്ഞു.

പരാമർശം വിവാദമായതോടെ പ്രിയങ്കയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്.

ജനങ്ങൾ സമാധനത്തോടെ ജീവിക്കുന്ന സിക്കിമിനെ മോശമായി ചിത്രീകരിച്ച പ്രിയങ്ക മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു

Top