കാത്തിരിപ്പിനൊടുവില്‍ നടി ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനാണ് താരത്തിന് മിന്നു ചാര്‍ത്തുന്നത്. താരത്തന് വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായിരിക്കുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ആശംസയാണ്.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഭാവനയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും,നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണെന്നും, ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പമുണ്ടാകട്ടെയെന്നും പ്രിയങ്ക ആശംസിച്ചു
നാളെ തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം. ഇന്ന് വൈകിട്ട് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്.