അഭയാര്‍ഥികളായ കുരുന്നുകളുടെ കാര്യത്തില്‍ ലോകം താല്‍പര്യമെടുക്കേണ്ടത് അനിവാര്യമാണെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ദുബായില്‍ ആഗോള വിദ്യാഭ്യാസ വൈദഗ്ധ്യ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു താരം. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രിയങ്ക പറഞ്ഞു.
സിറിയ ഉള്‍പ്പെടെ രാഷ്ട്രീയ സംഘര്‍ഷം കൊടുമ്പിരി കൊള്ളുന്ന സ്ഥലങ്ങളില്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടവരില്‍ കുഞ്ഞുങ്ങളുടെ കാര്യം ലോകം ജാഗ്രതയോടെ നേരിടണമെന്നായിരുന്നു പ്രിയങ്ക ചോപ്ര വ്യക്തമാക്കിയത്.
യൂനിസെഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ ജോര്‍ദ്ദാനില്‍ സിറിയന്‍ അഭയാര്‍ഥികളായ കുരുന്നുകളെ കണ്ടതിന്റെ സങ്കടവും പ്രിയങ്ക പങ്കുവെച്ചു. അക്ഷരങ്ങളിലേക്ക് കുരുന്നുകളെ കൊണ്ടു വരാന്‍ കൂട്ടായ നീക്കം അനിവാര്യമാണെന്നും ജീവകാരുണ്യ മേഖലയില്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണമെന്നും താരം കൂട്ടിച്ചേര്‍ത്തു.