മുംബൈ: ലോകത്തെ ശക്തരായ നൂറു വനിതകളുടെ ഫോബ്സ് പട്ടികയില്‍ നടി പ്രിയങ്ക ചോപ്രയും ഇടം നേടി.
എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് മീഡിയ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക്. പട്ടികയെ വിവിധ വിഭാഗങ്ങളായും മൊത്തത്തിലും ഫോബ്സ് പുറത്തിറക്കിയിട്ടുണ്ട്.
100 പേരുടെ പട്ടികയില്‍ പോപ് ഗായിക ബിയോണ്‍സ് നാലാം സ്ഥാനത്തും ടെയ്ലര്‍ സ്വിഫ്റ്റ് 12-ാം സ്ഥാനത്തുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ.റൗളിംഗ് 13-ാം സ്ഥാനത്തെത്തി.
മൊത്തം പട്ടികയില്‍ 97-ാം സ്ഥാനത്താണ് പ്രിയങ്ക. പ്രിയങ്കയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക ട്രംപുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പുതുമുഖങ്ങള്‍.
ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക യുണിസെഫിന്റെ അംബാസഡര്‍ കൂടിയാണ്.
നിലവില്‍ ഹോളിവുഡ് സിനിമകളിലും ടിവിഷോകളിലുമാണ് പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.