പ്രിയങ്കയുടെയും നിക്കിന്റെയും സന്തോഷത്തില്‍ ഇനി ഒരാള്‍ കൂടി; സന്തോഷം പങ്കുവച്ച് നിക്ക്

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും നിക്കിനും കൂട്ടായ് ഒരു പുതിയ അതിഥിയാണ് എത്തിയിരിക്കുന്നത്. ജിനോ എന്ന നായിക്കുട്ടിയാണ് അതിഥിയായി വന്നത്. ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനോടനുബന്ധിച്ചായിരുന്നു പ്രിയങ്ക നിക്കിന് നായിക്കുട്ടിയെ സമ്മാനിച്ചത്. നായിക്കുട്ടിയെ ലഭിച്ച ചിത്രങ്ങള്‍ നിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. കൂടാതെ പ്രിയങ്കയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ നിക്കും ജിനോയും ഉള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്

‘ജിനോ’ എന്നാണ് നായകുട്ടിക്ക് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. ഇവര്‍ക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികള്‍ ഉണ്ട്. പ്രിയങ്ക ചോപ്ര തനിക്ക് സര്‍പ്രൈസ് ആയി നല്‍കിയ നായകുട്ടിയുടെ ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകുട്ടിയുടെ പേരില്‍ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

‘തികച്ചും സര്‍പ്രൈസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രി വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതല്‍ തനിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചിട്ടില്ല. താനിപ്പോഴും ചിരിച്ചുക്കൊണ്ടിരിക്കുകയാണ്. നന്ദി’, എന്ന അടിക്കുറിപ്പോടെയായിരുന്നു നിക്ക് ജൊനാസ് ചിത്രങ്ങള്‍ പങ്കുവച്ചത്.

https://www.instagram.com/p/B5WGqYyH8xg/?utm_source=ig_web_copy_link

https://www.instagram.com/p/B5WCghEnoK-/?utm_source=ig_web_copy_link

Top