ബാഫ്റ്റ അവാര്‍ഡ് ദാന ചടങ്ങിലെ അവതാരകയായി പ്രിയങ്ക ചോപ്ര

വര്‍ഷത്തെ ബാഫ്റ്റ അവാര്‍ഡ് അവതാരകയായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് ദാനചടങ്ങില്‍ പ്രിയങ്ക ചോപ്ര അവതാരകയാകുമെന്ന് ബാഫ്റ്റ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ടോം ഹിഡില്‍സ്റ്റണ്‍, സിന്തിയ എറിവോ, ജെയിംസ് മക്അവോയ് എന്നിവരാണ് മറ്റ് അവതാരകര്‍. ശനിയാഴ്ച രാത്രിയും ഇന്ന് രാത്രിയുമായാണ് അവാര്‍ഡ് ദാന ചടങ്ങ്. ഓസ്‌കറിന് തുല്യമായ ബ്രിട്ടീഷ് പുരസ്‌കാരമായി അറിയപ്പെടുന്ന ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് (ബാഫ്റ്റ)യുടെ പ്രധാന പുരസ്‌കാരങ്ങള്‍ ഇന്ന് രാത്രിയാണ് പ്രഖ്യാപിക്കുന്നത്.

ശനിയാഴ്ച രാത്രിയില്‍ ചലച്ചിത്രമേഖലയിലെ സാങ്കേതികവിദഗ്ധര്‍ക്കുള്ള അവാര്‍ഡ് വിതരണം നടന്നു. ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിനായി പ്രിയങ്ക ചോപ്രയും നോമിനേഷന്‍ പട്ടികയിലുണ്ട്. പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ഒരുമിച്ചായിരുന്നു ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പുറത്തുവിട്ടത്. ഇരുവരുടെയും അവതരണം മികച്ച അഭിപ്രായം നേടി.

 

Top